വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അജ്ഞാതന്‍ വെടിവെച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ജവഹര്ലാല് നെഹ്റു സര്വകലാശാല ഗവേഷക വിദ്യാര്ത്ഥിയും രാഷ്ട്രീയ പ്രവര്ത്തകനുമായ ഉമര് ഖാലിദിനെ വധിക്കാന് ശ്രമം. ഡല്ഹി കോണ്സ്റ്റിറ്റിയൂഷന് ക്ലബിനു മുന്നിലാണു സംഭവം. അജ്ഞാതനായ യുവാവ് യാതൊരു പ്രകോപനവും കൂടാതെ ഉമറിനെ നേരെ വെടിയുതിര്ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഡല്ഹി പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
 | 

വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അജ്ഞാതന്‍ വെടിവെച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു മുന്നിലാണു സംഭവം. അജ്ഞാതനായ യുവാവ് യാതൊരു പ്രകോപനവും കൂടാതെ ഉമറിനെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉമര്‍ ഖാലിദിനൊപ്പം മറ്റൊരു സുഹൃത്തും ആക്രമണ സമയത്ത് കൂടെയുണ്ടായിരുന്നു. ഉമറിനെ പിറകില്‍ നിന്ന് തള്ളി വീഴ്ത്തിയ ശേഷം അക്രമി വെടിവെക്കുകയായിരുന്നു. എന്നാല്‍ ഉന്നം തെറ്റി. കൂടെയുണ്ടായിരുന്ന സുഹൃത്ത് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. അക്രമി ഉപേക്ഷിച്ച തോക്ക് പോലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജെ.എന്‍.യുവില്‍ സമീപകാലത്ത് നടന്ന നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഉമര്‍ ഖാലിദ്. ബി.ജ.പി, സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ നിരവധി തവണ ഇദ്ദേഹത്തിന് നേരെ വധഭീഷണികളുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷ ആക്രമണം ഇതാദ്യമായിട്ടാണ്.