11ാം വയസില്‍ പിതാവിനെ കൊലപ്പെടുത്തി; ഹിന്ദി സിനിമയെ വെല്ലുന്ന അധോലോക നേതാവ്; കുപ്രസിദ്ധ ക്രിമിനല്‍ രാജേജ് ഭാര്‍തിയുടെ ജീവിതം ഇങ്ങനെ!

ചൂതാട്ടത്തിന് പോകുന്നതില് നിന്ന് വിലക്കിയതില് പ്രകോപിതനായ 11കാരന് രാജേഷ് ഭാര്തി പ്രതികാരം തീര്ത്തത് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയാണ്. അതായിരുന്നു രാജേഷ് ഭാര്തിയെന്ന അധോലോക നായകന് നടത്തിയ ആദ്യത്തെ കുറ്റകൃത്യം. പിന്നീട് ജീവിതം ജുവനൈല് ഹോമില്. പുറത്തിറങ്ങിയപ്പോള് മുതല് മോഷണം പിടിച്ചുപറി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ വളര്ച്ച. വൈകാതെ തന്നെ ഡല്ഹിയുടെ സമീപ പ്രദേശങ്ങള് കേന്ദ്രീകരിച്ച് ഒരു ഗുണ്ടാസംഘത്തെയും വളര്ത്തിയെടുത്തു.
 | 

11ാം വയസില്‍ പിതാവിനെ കൊലപ്പെടുത്തി; ഹിന്ദി സിനിമയെ വെല്ലുന്ന അധോലോക നേതാവ്; കുപ്രസിദ്ധ ക്രിമിനല്‍ രാജേജ് ഭാര്‍തിയുടെ ജീവിതം ഇങ്ങനെ!

ന്യൂഡല്‍ഹി: ചൂതാട്ടത്തിന് പോകുന്നതില്‍ നിന്ന് വിലക്കിയതില്‍ പ്രകോപിതനായ 11കാരന്‍ രാജേഷ് ഭാര്‍തി പ്രതികാരം തീര്‍ത്തത് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയാണ്. അതായിരുന്നു രാജേഷ് ഭാര്‍തിയെന്ന അധോലോക നായകന്‍ നടത്തിയ ആദ്യത്തെ കുറ്റകൃത്യം. പിന്നീട് ജീവിതം ജുവനൈല്‍ ഹോമില്‍. പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മോഷണം പിടിച്ചുപറി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ വളര്‍ച്ച. വൈകാതെ തന്നെ ഡല്‍ഹിയുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു ഗുണ്ടാസംഘത്തെയും വളര്‍ത്തിയെടുത്തു.

ഹിന്ദി സിനിമകളുടെ ആരാധകനായിരുന്നു കുഞ്ഞ് രാജേഷ്. അധോലോക നായക പരിവേഷത്തിനും ആഢംബര ജിവിതവും ആഗ്രഹിച്ച് ചെറിയ കുറ്റകൃത്യങ്ങള്‍ ഉപേക്ഷിച്ച് തട്ടികൊണ്ടുപോകലും ക്വട്ടേഷന്‍ കൊലപാതകങ്ങളിലേക്കും ചുവട് മാറി. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ഷക്കീലുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സ്വയം പ്രചരിപ്പിക്കാറുമുണ്ട്. എന്നാല്‍ പ്രതീക്ഷക്കൊത്ത് വളരാന്‍ രാജേഷിന്റെ ഗ്യാംഗിന് കഴിഞ്ഞില്ല. ചിലര്‍ പിടിക്കപ്പെട്ടു. രാജേഷുമായി തന്നെ പോലീസ് ഏറ്റുമുട്ടലുണ്ടായി.

പ്രമുഖരെ ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തതിന് ശേഷം അവരുടെ വീടുകളില്‍ മുന്നറിയിപ്പ് കത്തയക്കും. പിന്നീട് ഇവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയും ചെയ്യും. 2011ല്‍ രാജേഷ് ഗ്രൂപ്പിന്റെ യോഗം നടക്കുന്ന സ്ഥലത്ത് വന്ന പോലീസിന് നേരെ ഇയാള്‍ വെടിവെപ്പ് നടത്തിയിരുന്നു. പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ച രാജേഷിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയ ഓപ്പറേഷനാണ് രാജേഷിനെയും സംഘത്തെയും കുടുക്കിയത്. പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജേഷ് ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു. സമീപകാലത്ത് രാജേഷ് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.