തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്താന്‍ കാരണം ഇത്

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയര്ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള് സര്വേ. തൊഴിലില്ലായ്മ 45 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന നിലയി ലാണെന്നാണ് ദേശീയ സാമ്പിള് സര്വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര് ഫോഴ്സ് സര്വ്വേ റിപ്പോര്ട്ട് പറയുന്നത്. 2017-18 വര്ഷത്തില് തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായി വര്ദ്ധിച്ചുവെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
 | 
തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്താന്‍ കാരണം ഇത്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള്‍ സര്‍വേ. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയി ലാണെന്നാണ് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. 2017-18 വര്‍ഷത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ രണ്ട് സര്‍ക്കാരിതര അംഗങ്ങള്‍ രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

2016ല്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ശേഷം നടത്തിയ ആദ്യ സര്‍വേയുടെ ഫലമാണ് കേന്ദ്രസര്‍ക്കാര്‍ മുക്കിയത്. 2017ജൂലൈക്കും 2018 ജൂണിനുമിടയിലെ തൊഴില്‍ ലഭ്യതയും നഷ്ടവും സംബന്ധിച്ചുളള റിപ്പോര്‍ട്ടാണ് ഇത്. 1972-73 വര്‍ഷത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2011-12 വര്‍ഷത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇത് വെറും 2.2 ശതമാനം മാത്രമായിരുന്നു. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.