മീ ടൂ വെളിപ്പെടുത്തല്‍; കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചു

മീ ടൂ വിവാദത്തിലകപ്പെട്ട കേന്ദ്ര മന്ത്രി എം.ജെ അക്ബര് രാജിവെച്ചു. മുന് മാധ്യമപ്രവര്ത്തകനായിരുന്ന അക്ബര് വിദേശകാര്യ സഹമന്ത്രി സ്ഥാനമാണ് രാജിവെച്ചത്. അക്ബറിനെതിരെ 14 യുവതികളാണ് ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്ത്തകനായിരുന്ന കാലത്ത് അക്ബര് ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണങ്ങള്.
 | 

മീ ടൂ വെളിപ്പെടുത്തല്‍; കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തിലകപ്പെട്ട കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബര്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനമാണ് രാജിവെച്ചത്. അക്ബറിനെതിരെ 14 യുവതികളാണ് ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് അക്ബര്‍ ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണങ്ങള്‍.

അക്ബര്‍ വിദേശ പര്യടനത്തിലായിരുന്ന സമയത്താണ് ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് യാത്ര വെട്ടിച്ചുരുക്കി മന്ത്രി തിരികെയെത്തിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും അക്ബര്‍ പ്രതികരിച്ചിരുന്നു. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അദ്ദേഹം അപകീര്‍ത്തിക്കേസ് നല്‍കുകയും ചെയ്തിരുന്നു.

മീ ടൂ വെളിപ്പെടുത്തല്‍; കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചു

ആദ്യ ഘട്ടത്തില്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തമാക്കിയ അക്ബര്‍ പിന്നീട് രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തിപരമായി നിയമയുദ്ധം നടത്താനാണ് തീരുമാനമെന്നും അതിനാല്‍ രാജി വെക്കുകയാണെന്നും പ്രസ്താവനയില്‍ അക്ബര്‍ വ്യക്തമാക്കി.