ജീവന് ഭീഷണിയുണ്ടെന്ന് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ഉന്നാവോ പെണ്കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയിക്ക് കത്തെഴുതിയിരുന്നതായി വെളിപ്പെടുത്തല്.
 | 
ജീവന് ഭീഷണിയുണ്ടെന്ന് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ലഖ്‌നൗ: തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ഉന്നാവോ പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് കത്തെഴുതിയിരുന്നതായി വെളിപ്പെടുത്തല്‍. ജൂലൈ 12നാണ് കത്തെഴുതിയത്.. ബലാല്‍സംഗക്കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കുമെന്നായിരുന്നു ഭീഷണിയെന്ന് കത്തില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 28ന് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയും ചെയ്തു. പെണ്‍കുട്ടി കത്തയച്ചതിന് അടുത്ത ദിവസം അമ്മ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട്ടിലെത്തി രണ്ട് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഈ പരാതികള്‍ നല്‍കിയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന് കുടുംബാംഗങ്ങളും ചൂണ്ടിക്കാട്ടുന്നു.

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഭിഭാഷകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.