എന്‍.ഡി.തിവാരിയുടെ മൃതദേഹത്തിനു സമീപം പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥും മന്ത്രിമാരും; വീഡിയോ

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്ന്ന നേതാവും മുന് മുഖ്യമന്ത്രിയുമായ എന്.ഡി.തിവാരിയുടെ മൃതദേഹത്തിനു സമീപം പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്. ഉത്തര്പ്രദേശ് നിയമസഭാ മന്ദിരത്തില് ഭൗതികദേഹം എത്തിച്ചപ്പോളായിരുന്നു സംഭവം. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം ചിരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.
 | 

എന്‍.ഡി.തിവാരിയുടെ മൃതദേഹത്തിനു സമീപം പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥും മന്ത്രിമാരും; വീഡിയോ

ലക്‌നൗ: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരിയുടെ മൃതദേഹത്തിനു സമീപം പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തില്‍ ഭൗതികദേഹം എത്തിച്ചപ്പോളായിരുന്നു സംഭവം. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം ചിരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍, ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ സംസാരിക്കുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തിവാരിയുടെ മൃതശരീരത്തിനു സമീപമിരുന്നുള്ള ഇവരുടെ അനവസരത്തിലെ ചിരി വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു. എന്‍.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടില്‍ സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും തിവാരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

വീഡിയോ കാണാം