മേലുദ്യോഗസ്ഥയോട് പ്രതികാരം തീര്‍ത്തത് തുപ്പിയ വെള്ളം നല്‍കി; പ്യൂണ്‍ കുടുങ്ങിയത് ഇങ്ങനെ!

വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള കോടതിയിലെ പ്യൂണ് ദിവസവും അവര്ക്ക് കൊടുക്കുന്ന വെള്ളത്തില് തുപ്പുമായിരുന്നു. സഹപ്രവര്ത്തകര് തമ്മില് വൈരാഗ്യം ഉണ്ടാവുന്ന സാധാരണയാണെങ്കിലും ഇത്തരമൊരു പണി ഇതാദ്യമാണ്. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പ്യൂണായ വികാസ്ഗുപ്തയുടെ പ്രതികാരം.
 | 

മേലുദ്യോഗസ്ഥയോട് പ്രതികാരം തീര്‍ത്തത് തുപ്പിയ വെള്ളം നല്‍കി; പ്യൂണ്‍ കുടുങ്ങിയത് ഇങ്ങനെ!

വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള കോടതിയിലെ പ്യൂണ്‍ ദിവസവും അവര്‍ക്ക് കൊടുക്കുന്ന വെള്ളത്തില്‍ തുപ്പുമായിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മില്‍ വൈരാഗ്യം ഉണ്ടാവുന്ന സാധാരണയാണെങ്കിലും ഇത്തരമൊരു പണി ഇതാദ്യമാണ്. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പ്യൂണായ വികാസ്ഗുപ്തയുടെ പ്രതികാരം.

വനിതാ ജഡ്ജിന് ദിനസവും ഫ്‌ളാസ്‌കില്‍ വെള്ളം നിറച്ച് നല്‍കുന്ന ജോലി വികാസ് ഗുപ്തയുടേതാണ്. ജഡ്ജിയോട് കടുത്ത വിരോധമുള്ള ഇയാള്‍ എന്നും ജാറില്‍ തുപ്പിയ ശേഷമാണ് വെള്ളം നല്‍കാറ്. മാസങ്ങളോളം ഇത് തുടര്‍ന്നതായിട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. വികാസ് ഗുപ്ത സമീപകാലത്ത് ജഡ്ജിന് മുന്നിലെത്തുമ്പോള്‍ പരിഭ്രമം കാണിക്കാന്‍ ആരംഭിച്ചതോടെ സംശയമുണ്ടായി.

ഇതേത്തുടര്‍ന്ന് ഇയാളുടെ മുറിക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. സിസിടിവിയിലാണ് പ്യൂണിന്റെ തുപ്പല്‍ പരിപാടി പിടിക്കപ്പെട്ടത്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ അറിയിച്ചിട്ടുണ്ട്.