ഏറ്റുമുട്ടലുകളെന്ന പേരില്‍ പോലീസ് പണം വാങ്ങി കൊലപാതകം നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി; യോഗിക്കെതിരെയും വിമര്‍ശനം

ഉത്തര്പ്രദേശില് ആവര്ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടല് കൊലകളില് മന്ത്രിസഭയ്ക്കുള്ളിലും പ്രതിഷേധം. പിന്നാക്ക വികസനകാര്യ മന്ത്രിയായ ഓംപ്രകാശ് രാജ്ഭര് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആപ്പിള് എക്സിക്യൂട്ടീവിനെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിനു പിന്നാലെയാണ് മന്ത്രി പോലീസിനെയും മുഖ്യമന്ത്രിയെയും വിമര്ശിച്ച് രംഗത്തെത്തിയത്. ഘടകകക്ഷിയായ സുഹല്ദേവ് ഭാരതീയ സമാജ് പാര്ട്ടി പ്രതിനിധിയാണ് ഓംപ്രകാശ്.
 | 

ഏറ്റുമുട്ടലുകളെന്ന പേരില്‍ പോലീസ് പണം വാങ്ങി കൊലപാതകം നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി; യോഗിക്കെതിരെയും വിമര്‍ശനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ മന്ത്രിസഭയ്ക്കുള്ളിലും പ്രതിഷേധം. പിന്നാക്ക വികസനകാര്യ മന്ത്രിയായ ഓംപ്രകാശ് രാജ്ഭര്‍ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിനു പിന്നാലെയാണ് മന്ത്രി പോലീസിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഘടകകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രതിനിധിയാണ് ഓംപ്രകാശ്.

ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത് മൂടിവെക്കാനും കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയ പോലീസ് ക്രമസമാധാന പാലനം കോമഡിയാക്കി മാറ്റിയെന്ന് മന്ത്രി പറഞ്ഞു. പോലീസ് ഏറ്റുമുട്ടലെന്ന പേരില്‍ പണം വാങ്ങി ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനോ ജനങ്ങളുടെ സുരക്ഷിതത്വം ഏറ്റെടുക്കാനോ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ട് രാജ്ഭര്‍ പറഞ്ഞു.

ആപ്പിള്‍ എക്‌സിക്യൂട്ടീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും രാജ്ഭര്‍ ആവശ്യപ്പെട്ടു. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പോലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിരുന്നു. ആദ്യമായാണ് മന്ത്രിസഭയ്ക്കുള്ളില്‍ നിന്ന് ഈ രീതിക്കെതിരെ വിമര്‍ശനം ഉയരുന്നത്.