‘ആദ്യം ബിജെപിയിലെ മുസ്ലീം നേതാക്കളുടെ പേരുകള്‍ മാറ്റട്ടെ’ ; സ്ഥലപേര് മാറ്റുന്ന നടപടിക്കെതിരെ യു.പി മന്ത്രി

സംസ്ഥാനങ്ങളുടെയും ചരിത്രപ്രധാനമായ നഗരങ്ങളുടെയും പേരുകള് ഹൈന്ദവവല്ക്കരിക്കുന്നതിനെ വിമര്ശിച്ച് ഉത്തര്പ്രദേശ് മന്ത്രി. സാധാരണക്കാരുടെ ആവശ്യങ്ങള് ഉന്നയിക്കുമ്പോള് ശ്രദ്ധ തിരിക്കാനാണ് സ്ഥല പേര് മാറ്റുന്നതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും ബിജെപി നേതാവുമായി ഓം പ്രകാശ് രജ്ബാര് ആരോപിച്ചത്. നഗരങ്ങള്ക്ക് ഹൈന്ദവ നാമം നല്കുന്നതിനെതിരെ പാര്ട്ടിക്കുള്ളില് നിന്ന് തന്നെ ശക്തമായ വിമര്ശനമുയര്ത്തത് ബി.ജെ.പിക്ക് തലവേദനയാവുകയാണ്.
 | 

‘ആദ്യം ബിജെപിയിലെ മുസ്ലീം നേതാക്കളുടെ പേരുകള്‍ മാറ്റട്ടെ’ ; സ്ഥലപേര് മാറ്റുന്ന നടപടിക്കെതിരെ യു.പി മന്ത്രി

ലഖ്‌നൗ: സംസ്ഥാനങ്ങളുടെയും ചരിത്രപ്രധാനമായ നഗരങ്ങളുടെയും പേരുകള്‍ ഹൈന്ദവവല്‍ക്കരിക്കുന്നതിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. സാധാരണക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശ്രദ്ധ തിരിക്കാനാണ് സ്ഥല പേര് മാറ്റുന്നതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും ബിജെപി നേതാവുമായി ഓം പ്രകാശ് രജ്ബാര്‍ ആരോപിച്ചത്. നഗരങ്ങള്‍ക്ക് ഹൈന്ദവ നാമം നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ വിമര്‍ശനമുയര്‍ത്തത് ബി.ജെ.പിക്ക് തലവേദനയാവുകയാണ്.

അടുത്തിടെയാണ് അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റേയും ഔറംഗാബാദിന്റേയും ഹൈദരാബാദിന്റേയും ആഗ്രയുടേയും പേരുമാറ്റാന്‍ ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന നഗരങ്ങളാണ് പേര് മാറ്റാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളെല്ലാം. നേരത്തെ താജ്മഹലിന്റെ പേര് മാറ്റേണ്ടതുണ്ട് എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ നടന്നിരുന്നു.

മുഗള്‍ സാമ്രാജ്യം രാജ്യത്തിനായി സംഭാവന ചെയ്തത് പോലെ ആരും ചെയ്തിട്ടില്ല. സ്ഥലപേരുകള്‍ മാറ്റുന്ന ബിജെപി ആദ്യം മുസ്ലീം നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈന്‍, മൊഹ്‌സിന്‍ റാസാ എന്നിവരുടെ പേരുകള്‍ ആദ്യം മാറ്റട്ടെയെന്നും ഓം പ്രകാശ് രജ്ബാര്‍ പരിഹസിച്ചു. നേരത്തെ ബി.ജെ.പി ബിജെപി എം എല്‍ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആഗ്രയുടെ പേര് ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.