ബിജെപി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു; സാവിത്രി ഭായ് ഫൂലെ എംപി ബിജെപി വിട്ടു

ലക്നൗ: സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതായി വ്യക്തമാക്കി ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പിക്കെതിരെ മുന്‍പും ശക്തമായ ആരോപണങ്ങളുന്നയിച്ചിട്ടുള്ള വ്യക്തിയാണ് സാവിത്രി ഭായ്. രാജിക്കാര്യവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ യോഗി ആദിത്യനാഥിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരെ സാവിത്രി ഭായ് മത്സരിക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ ദളിത് വിരുദ്ധതയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തി കൂടിയാണ് സാവിത്രി. ബി.ജെ.പി ഇതുവരെ ഇന്ത്യയിലെ ദളിതുകള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നും ഇത്തരം നടപടികള്‍ ശുദ്ധ തട്ടിപ്പാണെന്നും സാവിത്രി നേരത്തെ വിമര്‍ശിച്ചിരുന്നു.
ഭരണഘടനാ ശില്‍പ്പി ബി.ആര് അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തിലാണ് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്ന് ദളിത് നേതാവ് സാവിത്രി പ്രഖ്യാപിച്ചത്. ദളിതുകള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെ ബിജെപി ഗൂഢാലോചന നടത്തുന്നതായും സാവിത്രി മാധ്യമങ്ങളോട് പറഞ്ഞു.