ബക്കറ്റില്‍ തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം; ഗര്‍ഭിണിയായ ദളിത് സ്ത്രീയെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് യുപിയില് ഗര്ഭിണിയായ ദളിത് സ്ത്രീയെ മര്ദ്ദിച്ചുകൊന്നു. എട്ട് മാസം ഗര്ഭിണിയായിരുന്ന സാവിത്രി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹര് ജില്ലയിലാണ് സംഭവമുണ്ടായത്. മേല്ജാതിക്കാരുടെ വീടുകളില് നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്തിരുന്ന ഇവരെ ബക്കറ്റില് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് മര്ദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില് ആശുപത്രിയിലായ ഇവര് പിന്നീട് മരിച്ചു.
 | 

ബക്കറ്റില്‍ തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം; ഗര്‍ഭിണിയായ ദളിത് സ്ത്രീയെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

ലക്‌നൗ: ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് യുപിയില്‍ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ മര്‍ദ്ദിച്ചുകൊന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സാവിത്രി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. മേല്‍ജാതിക്കാരുടെ വീടുകളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്തിരുന്ന ഇവരെ ബക്കറ്റില്‍ തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ഇവര്‍ പിന്നീട് മരിച്ചു.

കുസുമ ദേവിയെന്ന അയല്‍ക്കാരിക്കൊപ്പമായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ക്കരികിലൂടെ ഒരു ഓട്ടോ കടന്നുപോയപ്പോള്‍ നിലതെറ്റിയ സാവിത്രി ദേവി വീഴാതിരിക്കാനുള്ള ശ്രമത്തില്‍ ബക്കറ്റില്‍ പിടിച്ചതാണ് ഉടമസ്ഥരം പ്രകോപിപ്പിച്ചത്. താക്കൂര്‍ വിഭാഗത്തിലുള്ള അഞ്ജു എന്ന സത്രീയാണ് ഇവരെ ആദ്യം മര്‍ദ്ദിച്ചത്. വയറില്‍ ചവിട്ടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. അഞ്ജുവിന്റെ മകന്‍ രോഹിത്തും മര്‍ദ്ദിക്കാന്‍ ഒപ്പം കൂടി.

സാവിത്രി ദേവിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വേണ്ട പരിഗണന ലഭിച്ചില്ലെന്ന് ഇവരുടെ ഭര്‍ത്താവ് ദിലീപ് പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ തലവേദനയും വയറുവേദനയും കൂടിയതിനാല്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. 21-ാം തിയതിയാണ് ഇവര്‍ മരിച്ചത്.

മര്‍ദ്ദനത്തേക്കുറിച്ച് അഞ്ജുവിനോടും മകനോടും ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് ആദ്യം കേസെടുക്കാന്‍ .തയ്യാറായില്ലെന്നും ദിലീപ് പറഞ്ഞു. പിന്നീട് മരണശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ ഒൡവിലാണ്.