ബിജെപിയുടെ ദളിത് വനിതാ എം.എല്‍.എ പ്രവേശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം; പ്രതികരിക്കാതെ നേതൃത്വം

ബിജെപിയുടെ ദളിത് വനിതാ എം.എല്.എ പ്രവേശിച്ച ക്ഷേത്രത്തില് ശുദ്ധികലശം. യുപിയിലെ മുസ്കാര ഖുര്ദിലെ പ്രശസ്തമായ അമ്പലത്തിലാണ് സംഭവം. ബിജെപിയുടെ ദളിത് എംഎല്എയായ മനീഷ അനുരാഗിക്കെതിരെയാണ് ജാതീയ അധിക്ഷേപം നടന്നത്. എന്നാല് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
 | 

ബിജെപിയുടെ ദളിത് വനിതാ എം.എല്‍.എ പ്രവേശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം; പ്രതികരിക്കാതെ നേതൃത്വം

ലക്‌നൗ: ബിജെപിയുടെ ദളിത് വനിതാ എം.എല്‍.എ പ്രവേശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം. യുപിയിലെ മുസ്‌കാര ഖുര്‍ദിലെ പ്രശസ്തമായ അമ്പലത്തിലാണ് സംഭവം. ബിജെപിയുടെ ദളിത് എംഎല്‍എയായ മനീഷ അനുരാഗിക്കെതിരെയാണ് ജാതീയ അധിക്ഷേപം നടന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറുതെന്നാണ് ഇവിടുത്തെ നിയമം. ദളിത് വനിതാ എംഎല്‍എ സന്ദര്‍ശിച്ചതിന് പിന്നാലെ അമ്പലം ഗംഗാജലം തളിച്ച് ശുദ്ധിയാക്കി. ക്ഷേത്രനിയമങ്ങള്‍ പാലിക്കുകയാണ് ചെയ്തതെന്ന് അധികൃതര്‍ പ്രതികരിച്ചു. സ്ത്രീകള്‍ കയറിയാല്‍ അശുദ്ധമാകുന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

സംഭവത്തിന് ശേഷം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ‘ശുദ്ധീകരണത്തിനായി’ പ്രയാഗിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതിനാലാണ് എം.എല്‍.എ ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്ര അധികാരികളുടെ നടപടി രാജ്യത്തെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണെന്ന് മനീഷാ അനുരാഗി പ്രതികരിച്ചു. അരക്കിറുക്കന്മാരായ ചിലരുടെ മാത്രം പ്രവര്‍ത്തിയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.