കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു, ഇനി? ഊര്‍മിള മതോണ്ഡ്കര്‍ പറയുന്നു

മുംബൈ: കോണ്ഗ്രസില് നിന്ന് രാജിവെച്ച ശേഷം എങ്ങോട്ട് എന്ന ചോദ്യത്തിന് മറുപടിയുമായി ബോളിവുഡ് താരം ഊര്മിള മതോണ്ഡ്കര്. ഊര്മിള ശിവസേനയില് ചേക്കേറുന്നു എന്ന തരത്തില് വാര്ത്തകള് പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന് ഒരു രാഷ്ട്രീയ പാര്ട്ടിയിലും ചേരാന് ആഗ്രഹിക്കുന്നില്ലെന്നാണ് ഊര്മിള അറിയിച്ചത്. കോണ്ഗ്രസില് നിന്ന് രാജിവെച്ച ശേഷം ഉദ്ധവ് താക്കറേയുടെ അടുത്ത അനുയായി മിലിന്ദ് നര്വേകറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകള് പുറത്തു വന്നിരുന്നു. ഇതേത്തുടര്ന്നാണ് താരം ശിവസേനയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള് പരന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ്
 | 
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു, ഇനി? ഊര്‍മിള മതോണ്ഡ്കര്‍ പറയുന്നു

മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം എങ്ങോട്ട് എന്ന ചോദ്യത്തിന് മറുപടിയുമായി ബോളിവുഡ് താരം ഊര്‍മിള മതോണ്ഡ്കര്‍. ഊര്‍മിള ശിവസേനയില്‍ ചേക്കേറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഊര്‍മിള അറിയിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം ഉദ്ധവ് താക്കറേയുടെ അടുത്ത അനുയായി മിലിന്ദ് നര്‍വേകറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് താരം ശിവസേനയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഊര്‍മിള കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്.

പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മഹാരാഷ്ട്രയില്‍ ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇനി ചേരുന്നില്ലെന്നും അത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.