ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള്‍; പ്രതികരിക്കാതെ ചൈന

പാകിസ്ഥാന് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവന് മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള് യു.എന്നില് ആവശ്യപ്പെട്ടു. അമേരിക്കയും ബ്രിട്ടനും ഫ്രാന്സുമാണ് അസ്ഹറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല് യു.എന് രക്ഷാസമിതി അംഗവും വീറ്റോ അധികാരവുമുള്ള ചൈന ഇക്കാര്യത്തില് പ്രതികരിച്ചിട്ടില്ല. നേരത്തെ മസൂദ് അസ്ഹറിന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. മസൂദ് അസ്ഹറിന് ആയുധങ്ങള് ലഭിക്കുന്നതു തടയണമെന്നും അമേരിക്ക, ഫ്രാന്സ്, ബ്രിട്ടന് എന്നിവര് സംയുക്തമായി നല്കിയ റിപ്പോര്ട്ടില് ആവശ്യപ്പെട്ടിട്ടുണ്ട്.
 | 
ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള്‍; പ്രതികരിക്കാതെ ചൈന

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള്‍ യു.എന്നില്‍ ആവശ്യപ്പെട്ടു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമാണ് അസ്ഹറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ യു.എന്‍ രക്ഷാസമിതി അംഗവും വീറ്റോ അധികാരവുമുള്ള ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ മസൂദ് അസ്ഹറിന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നതു തടയണമെന്നും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ സംയുക്തമായി നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോളഭീകരനായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മസൂദ് അസ്ഹറിന് യാത്രാവിലക്ക് നിലവില്‍ വരും. കൂടാതെ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇത് കാരണമാകും. ജെയ്‌ഷെ മുഹമ്മദിന്റെ നിലവിലെ ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്ന മസൂദ് അസ്ഹറാണ്. പുല്‍വാമ ആക്രമണം അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. മസൂദ് അസ്ഹറിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് നയതന്ത്ര തലത്തില്‍ ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.

അതേസമയം വിഷയത്തില്‍ ചൈനയുടെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യയും പാകിസ്ഥാനും പ്രകോപനങ്ങള്‍ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ വരണണെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.