അമേരിക്കന്‍ ചാന്ദ്ര ദൗത്യം വിജയിച്ചതിന് കാരണം ഏകാദശിക്ക് വിക്ഷേപണം നടത്തിയതിനാലെന്ന് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിക്കാന് കാരണം ഏകാദശിക്ക് വിക്ഷേപണം നടത്തിയതിനാലെന്ന് മുന് ആര്എസ്എസ് പ്രവര്ത്തകന് സംഭാജി ഭിദെ.
 | 
അമേരിക്കന്‍ ചാന്ദ്ര ദൗത്യം വിജയിച്ചതിന് കാരണം ഏകാദശിക്ക് വിക്ഷേപണം നടത്തിയതിനാലെന്ന് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

പൂനെ: അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിക്കാന്‍ കാരണം ഏകാദശിക്ക് വിക്ഷേപണം നടത്തിയതിനാലെന്ന് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സംഭാജി ഭിദെ. ഭീമ കോറേഗാവ് കലാപക്കേസിലെ പ്രതി കൂടിയായ ഇയാള്‍ മഹാരാഷ്ട്രയിലെ ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ തലവന്‍ കൂടിയാണ്. 38 വിക്ഷേപണങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് അമേരിക്കയ്ക്ക് ചാന്ദ്ര ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇതോടെ സമയം കണക്കാക്കുന്ന ഇന്ത്യന്‍ സംവിധാനം ഉപയോഗിക്കാന്‍ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നിര്‍ദേശിച്ചു.

അങ്ങനെ ഏകാദശി ദിവസം വിക്ഷേപിച്ചതിനാലാണ് 39-ാമത് ദൗത്യം വിജയം കണ്ടതെന്നും സോലാപൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംഭാജി പറഞ്ഞു. ഹിന്ദു കലന്‍ഡര്‍ പ്രകാരം കറുത്തവാവിനും വെളുത്തവാവിനും ഇടയിലെ പതിനൊന്നാമത് ചാന്ദ്ര ദിനമാണ് ഏകാദശി. ഈ ദിവസം വ്രതം അനുഷ്ഠിക്കാറുണ്ടെന്നും സംഭാജി ഭിദെ പറഞ്ഞു. തന്റെ തോട്ടത്തിലെ മാങ്ങ വളരെ വിശേഷപ്പെട്ടതാണെന്നും അത് കഴിച്ച ഒട്ടേറെ ദമ്പതികള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് ഇയാള്‍ നേരത്തേ രംഗത്തെത്തിയിട്ടുണ്ട്.

ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ ബന്ധം തകരാറിലായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. ചന്ദ്രയാന്‍ വിക്ഷേപിച്ചത് ഏകാദശിയിലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.