ബാബ രാംദേവ് മുഖ്യാതിഥി; ഐഐടി മദ്രാസിന്റെ അന്താരാഷ്ട്ര ക്യാന്‍സര്‍ കോണ്‍ഫറന്‍സില്‍ നിന്ന് അമേരിക്കന്‍ സ്ഥാപനം പിന്മാറി

ബാബ രാംദേവിനെ മുഖ്യാതിഥിയാക്കിയ സംഭവത്തില് പ്രതിഷേധിച്ച് അമേരിക്കന് ക്യാന്സര് ഗവേഷണ, ചികിത്സാ സ്ഥാപനം ഐഐടി മദ്രാസിന്റെ അന്താരാഷ്ട്ര കോണ്ഫറന്സില് നിന്ന് പിന്മാറി. ടെക്സാസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എംഡി ആന്ഡേ്സണ് ക്യാന്സര് സെന്റര് എന്ന സ്ഥാപനമാണ് അന്താരാഷ്ട്ര ക്യാന്സര് കോണ്ഫറന്സില് നിന്ന് പിന്മാറിയതായി അറിയിച്ചത്. നാളെയാണ് കോണ്ഫറന്സ് ആരംഭിക്കുന്നത്.
 | 

ബാബ രാംദേവ് മുഖ്യാതിഥി; ഐഐടി മദ്രാസിന്റെ അന്താരാഷ്ട്ര ക്യാന്‍സര്‍ കോണ്‍ഫറന്‍സില്‍ നിന്ന് അമേരിക്കന്‍ സ്ഥാപനം പിന്മാറി

ചെന്നൈ: ബാബ രാംദേവിനെ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ ക്യാന്‍സര്‍ ഗവേഷണ, ചികിത്സാ സ്ഥാപനം ഐഐടി മദ്രാസിന്റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ നിന്ന് പിന്‍മാറി. ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഡി ആന്‍ഡേ്‌സണ്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനമാണ് അന്താരാഷ്ട്ര ക്യാന്‍സര്‍ കോണ്‍ഫറന്‍സില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചത്. നാളെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്.

ഐഐടി മദ്രാസ് സംഘടിപ്പിക്കുന്ന 7-ാമത് കോണ്‍ഫറന്‍സിന്റെ ഒഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനത്ത് തങ്ങളില്ലെന്നും സംഘടനയുടെ പേരും ലോഗോയും അനധികൃതമായാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന തങ്ങളുടെ രണ്ട് ഫാക്കല്‍റ്റികള്‍ വ്യക്തിഗതമായാണ് എത്തുന്നതെന്നും സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും സ്ഥാപനം അറിയിച്ചു.

ക്യാന്‍സര്‍ ഉണ്ടാകുന്നത് പൂര്‍വജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമായാണെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞതിനെ രാംദേവ് കഴിഞ്ഞ നവംബറില്‍ ശരിവെച്ചിരുന്നു. യോഗയ്ക്ക് ക്യാന്‍സറിനെ ഭേദപ്പെടുത്താന്‍ കഴിയുമെന്നും വിവാദ യോഗഗുരു പറഞ്ഞിരുന്നു.