ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ അശ്ലീല പരസ്യമെന്ന് പരാതി; യുവാവിന് ഐആര്‍സിടിസിയുടെ മാസ് മറുപടി

റെയില്വേയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്പില് അശ്ലീല പരസ്യങ്ങള് പ്രത്യക്ഷപ്പെടുന്നുവെന്നു കാട്ടി ട്വിറ്ററില് പരാതിപ്പെട്ട യുവാവ് മറുപടിയില് കുടുങ്ങി.
 | 
ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ അശ്ലീല പരസ്യമെന്ന് പരാതി; യുവാവിന് ഐആര്‍സിടിസിയുടെ മാസ് മറുപടി

മുംബൈ: റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്നു കാട്ടി ട്വിറ്ററില്‍ പരാതിപ്പെട്ട യുവാവ് മറുപടിയില്‍ കുടുങ്ങി. ആനന്ദ് കുമാര്‍ എന്ന യുവാവാണ് ഐആര്‍സിടിസിയെയും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെയും ടാഗ് ചെയ്ത് പരാതി ട്വീറ്റ് ചെയ്തത്. ഐആര്‍സിടിസി ആപ്പില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അസഹനീയമാണെന്നും റെയില്‍ മന്ത്രാലയവും ഐആര്‍സിടിസിയും മന്ത്രിയും ഇത് പരിശോധിക്കണമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഐആര്‍സിടിസി നല്‍കിയ മറുപടി ഇത്രയും കനത്തതായിരിക്കുമെന്ന് യുവാവ് സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല. ഗൂഗിള്‍ ആഡ് സര്‍വീസ് ടൂള്‍ ആണ് പരസ്യങ്ങള്‍ നല്‍കുന്നതിനായി ആപ്പ് ഉപയോഗിക്കുന്നതെന്ന് ഐആര്‍സിടിസി മറുപടിയായി ട്വീറ്റ് ചെയ്തു. ഉപയോക്താക്കളെ കണ്ടെത്താന്‍ കുക്കികളാണ് ഇത് ഉപയോഗിക്കുന്നത്. ബ്രൗസിംഗ് ഹിസ്റ്ററിയും രീതികളും അനുസരിച്ചായിരിക്കും അവ പരസ്യങ്ങള്‍ നല്‍കുക.

ഇത്തരം പരസ്യങ്ങള്‍ വരാതിരിക്കാന്‍ ബ്രൗസര്‍ കുക്കീകളും ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യുകയായിരുന്നു ഉചിതമെന്നും ട്വീറ്റ് ആനന്ദ് കുമാറിനെ ഉപദേശിച്ചു. എന്തായാലും ഐആര്‍സിടിസിയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.