സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ജാതി സംവരണം നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഉത്തര്പ്രദേശിലെ സ്വകാര്യ മെഡിക്കല്, ഡെന്റല് കോളേജുകളില് ജാതിസംവരണം നിര്ത്തലാക്കി.
 | 
സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ജാതി സംവരണം നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ ജാതിസംവരണം നിര്‍ത്തലാക്കി. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി സംവരണം നിര്‍ത്തലാക്കിയിരിക്കുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്ന സംവരണം നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഇത് നടപ്പിലാക്കുകയാണ്.

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി നഴ്‌സറി ക്ലാസുകള്‍ മുതല്‍ ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ആറാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നത്. ദേശീയത പ്രോത്സാഹിപ്പിക്കുന്നതും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ആവശ്യമെന്ന് യോഗി ആദിത്യനാഥ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നിര്‍ബന്ധമാക്കും. സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി നിര്‍ദേശം അവഗണിച്ച് ഒന്നാം മോദി സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാതി സംവരണം തന്നെ എടുത്തു കളഞ്ഞുകൊണ്ട് യോഗി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.