ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; പിതാവ് കുഞ്ഞിനെ 25,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ചു

ഗര്ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി പിതാവ് കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചു. നാല് വയസുകാരിയായ മകളെ 25,000 രൂപയ്ക്ക് വില്ക്കാനായിരുന്നു ഉത്തര് പ്രദേശിലെ ബരേതി ദരാപുര് ഗ്രാമത്തില് നിന്നുള്ള അരവിന്ദ് ബന്ജാരിന്റെ ശ്രമം. അരവിന്ദ് ബന്ജാര് കുട്ടിയെ വില്ക്കാന് നീക്കം നടത്തുന്നതായി മനസിലാക്കിയ പോലീസ് വേണ്ട സഹായങ്ങള് ചെയ്യാമെന്ന് ഉറപ്പ് നല്കുകയായിരുന്നു. ഭാര്യ ചികിത്സ തേടുന്ന സര്ക്കാര് ആശുപത്രികയില് വേണ്ട സൗകര്യങ്ങളില്ലെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായിരുന്നുവെന്നും ബന്ജാരി പറയുന്നു.
 | 

ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; പിതാവ് കുഞ്ഞിനെ 25,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ചു

കന്നൗജ്: ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി പിതാവ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു. നാല് വയസുകാരിയായ മകളെ 25,000 രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഉത്തര്‍ പ്രദേശിലെ ബരേതി ദരാപുര്‍ ഗ്രാമത്തില്‍ നിന്നുള്ള അരവിന്ദ് ബന്‍ജാരിന്റെ ശ്രമം. അരവിന്ദ് ബന്‍ജാര്‍ കുട്ടിയെ വില്‍ക്കാന്‍ നീക്കം നടത്തുന്നതായി മനസിലാക്കിയ പോലീസ് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഭാര്യ ചികിത്സ തേടുന്ന സര്‍ക്കാര്‍ ആശുപത്രികയില്‍ വേണ്ട സൗകര്യങ്ങളില്ലെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായിരുന്നുവെന്നും ബന്‍ജാരി പറയുന്നു.

ഇയാളുടെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ സുഖ്‌ദേവിയെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാതെ ബുദ്ധിമുട്ടിയ കുടുംബം മറ്റൊരു വഴിയില്ലാതെയാണ് കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചത്. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഭാര്യയുടെ ശരീരത്തില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നു പോയിരുന്നു. ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം വാങ്ങാനും കൂടുതല്‍ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകാനും പണമില്ലാതിരുന്നതിനാലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് അരവിന്ദ് പോലീസിനോട് പറഞ്ഞു. ദമ്പതികള്‍ക്ക് നാലു വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. കുഞ്ഞിനെ വില്‍ക്കുന്നത് അസഹനീയമാണ്. പക്ഷേ, മറ്റു മാര്‍ഗമുണ്ടായിരുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു.