കൂടിക്കാഴ്ചയ്ക്ക് മോദി ക്ഷണിച്ചു; വി.മുരളീധരന്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

മഹാരാഷ്ട്രയില് നിന്നുള്ള രാജ്യസഭാംഗവും ബിജെപി മുന് സംസ്ഥാനാധ്യക്ഷനുമായ വി.മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്.
 | 
കൂടിക്കാഴ്ചയ്ക്ക് മോദി ക്ഷണിച്ചു; വി.മുരളീധരന്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവും ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്. സത്യപ്രതിജ്ഞാച്ചടങ്ങിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മുരളീധരന് ലഭിച്ചു. ആദ്യം ബിജെപി അധ്യക്ഷന്‍ അമിത് ഷായും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്നും വിളിച്ചെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമായി. തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എബിവിപിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞാച്ചടങ്ങ്.

അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി സ്ഥാനം തുടര്‍ന്നും ലഭിക്കുമെന്നാണ് കരുതുന്നത്. കുമ്മനം രാജശേഖരനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സുരേഷ് ഗോപിയാണ് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരാള്‍