ഡല്‍ഹിയിലെത്താന്‍ വി.മുരളീധരനും ക്ഷണം; കേന്ദ്രമന്ത്രിയാകുമെന്ന് സൂചന
രാജ്യസഭാംഗവും ബിജെപി മുന് സംസ്ഥാനാധ്യക്ഷനുമായ വി.മുരളീധരന് ഡല്ഹിയിലെത്താന് നേതൃത്വത്തിന്റെ നിര്ദേശം.
May 30, 2019, 13:29 IST
| 
ന്യൂഡല്‍ഹി: രാജ്യസഭാംഗവും ബിജെപി മുന് സംസ്ഥാനാധ്യക്ഷനുമായ വി.മുരളീധരന് ഡല്ഹിയിലെത്താന് നേതൃത്വത്തിന്റെ നിര്‍ദേശം. ആന്ധ്രാപ്രദേശിലായിരുന്ന മുരളീധരന് ഇന്ന് രാവിലെ ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം ലഭിച്ചത്. കുമ്മനം രാജശേഖരനും കേന്ദ്ര മന്ത്രിയാകുമെന്നാണ് സൂചന.
അല്‍ഫോന്‍സ് കണ്ണന്താനവും മന്ത്രിസ്ഥാനത്തു തുടരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂന്നു പേര്‍ക്ക് രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രി പദവി ലഭിക്കും. പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാണ് മുരളീധരനെ പരിഗണിക്കുന്നതെന്നാണ് വിവരം.
മറ്റൊരു രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പേരും സാധ്യതാ പട്ടികയില്‍ ഉണ്ടെന്നും വിവരമുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്കാണ് കേന്ദ്രസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.