വഡോദര സ്‌കൂളിലെ കൊല; ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പത്താം ക്ലാസുകാരന്‍

വഡോദരയില് സ്കൂളിന്റെ വാഷ്റൂമിനുള്ളില്വെച്ച് ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതേ സ്കൂളിലെ പത്താം ക്ലാസുകാരന്. വെള്ളിയാഴ്ചയാണ് ദേവ് തദ്വിയെന്ന 14 വയസുകാരനെ വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ ശൗചാലയത്തില് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്. പിന്നീട് മറ്റു കുട്ടികള്നല്കിയ ദൃക്സാക്ഷി മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില് പത്താം ക്ലാസ് വിദ്യാര്ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 | 

വഡോദര സ്‌കൂളിലെ കൊല; ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പത്താം ക്ലാസുകാരന്‍

വഡോദര: വഡോദരയില്‍ സ്‌കൂളിന്റെ വാഷ്‌റൂമിനുള്ളില്‍വെച്ച് ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ പത്താം ക്ലാസുകാരന്‍. വെള്ളിയാഴ്ചയാണ് ദേവ് തദ്വിയെന്ന 14 വയസുകാരനെ വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മറ്റു കുട്ടികള്‍നല്‍കിയ ദൃക്‌സാക്ഷി മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിക്ക് സ്‌കൂളിനോടുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശിയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് കുട്ടി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഹോം വര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ ശാസിച്ചതിലുണ്ടായ ദേഷ്യമാണ് ഇതിന് കാരണം. ഇയാള്‍ പെരുമാറ്റ വൈകല്യമുള്ളയാളും പെട്ടെന്ന് കോപിക്കുന്ന സ്വഭാവക്കാരനുമാണെന്നും പോലീസ് പറഞ്ഞു.

വല്‍സാഡിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. ദേവ് തദ്വിയെ കുത്തുന്നത് കണ്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. കൊപ്പെട്ട് ദേവ് തദ്വി ആനന്ദിലെ ആദിവാസി കുടുംബത്തിലെ കുട്ടിയാണ്. ഗവ. എയിഡഡ് സ്‌കൂളായ ശ്രീഭാരതിയില്‍ ഈ വര്‍ഷമാണ് ദേവ് പ്രവേശനം നേടിയത്.