വന്ദേ ഭാരത് എക്‌സ്പ്രസ് മടക്കയാത്രയില്‍ ബ്രേക്ക് ഡൗണ്‍! കാരണം പശു?

പൂര്ണ്ണമായും ഇന്ത്യയില് നിര്മിച്ച, രാജ്യത്തെ ഏറ്റവും വേഗമേറിയ എന്ജിന് രഹിത ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന യാത്രക്കു ശേഷമുള്ള മടക്കത്തില് ബ്രേക്ക് ഡൗണായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്രെയിന് ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയിലേക്കായിരുന്നു ആദ്യയാത്ര. ഇവിടെ നിന്ന് മടങ്ങുമ്പോള് ബ്രേക്കുകള് ജാമാകുകയും ട്രെയിന് നില്ക്കുകയുമായിരുന്നു. റെയില് പാളത്തിലുണ്ടായിരുന്ന പശുക്കളുടെ മേല് കയറിയതായിരിക്കാം തകരാറിന് കാരണമെന്നാണ് റെയില്വേ ഉദ്യോഗസ്ഥര് പറയുന്നത്.
 | 
വന്ദേ ഭാരത് എക്‌സ്പ്രസ് മടക്കയാത്രയില്‍ ബ്രേക്ക് ഡൗണ്‍! കാരണം പശു?

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിച്ച, രാജ്യത്തെ ഏറ്റവും വേഗമേറിയ എന്‍ജിന്‍ രഹിത ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന യാത്രക്കു ശേഷമുള്ള മടക്കത്തില്‍ ബ്രേക്ക് ഡൗണായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരണാസിയിലേക്കായിരുന്നു ആദ്യയാത്ര. ഇവിടെ നിന്ന് മടങ്ങുമ്പോള്‍ ബ്രേക്കുകള്‍ ജാമാകുകയും ട്രെയിന്‍ നില്‍ക്കുകയുമായിരുന്നു. റെയില്‍ പാളത്തിലുണ്ടായിരുന്ന പശുക്കളുടെ മേല്‍ കയറിയതായിരിക്കാം തകരാറിന് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രെയിന്റെ മടക്കയാത്ര രാത്രിയിലായിരുന്നു. ഈ തീവണ്ടി പകല്‍ ഓപ്പറേറ്റ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. രാത്രിയില്‍ മൂടല്‍ മഞ്ഞുകൂടിയായപ്പോള്‍ ട്രാക്കിലുണ്ടായിരുന്ന പശുക്കളെ കാണാന്‍ സാധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ തുന്ദ്‌ല ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. ട്രെയിന് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേള്‍ക്കുകയും ബ്രേക്കുകള്‍ ജാമായി നാല് കോച്ചുകള്‍ നിലയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തേണ്ടി വന്നു.

പിന്നീട് യാത്രക്കാരായി ട്രെയിനിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റൊരു ട്രെയിനിലേക്ക് മാറ്റി. ഞായറാഴ്ച മുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനിരുന്നതാണ്. ട്രെയിന്‍ തകരാര്‍ പരിഹരിച്ച് അടുത്തുള്ള മെയിന്റനന്‍സ് ഷെഡ്ഡിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ 11.19നാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ ഫ്‌ളാഗോഫ് ചെയ്യപ്പെട്ടത്. ആദ്യയാത്രയില്‍ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്തു.