വൈറലായി ഗോവയിലെ പശുവിന്റെ ഫുട്ബോള്‍ കളി; വീഡിയോ

പനാജി: ഫുട്ബോള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി പന്ത് കൈവശപ്പെടുത്തിയ പശുവിന്റെ വീഡിയോ വൈറല്‍. ഗോവയിലെ മര്ദോളിലാണ് സംഭവം. ബോള്‍ എടുക്കാനെത്തുന്നവരെ കൊമ്പു കുലുക്കിയോടിക്കുകയും കാലുകളും മൂക്കും ഉപയോഗിച്ച് ഫുട്ബോള്‍ കളിക്കുകയുമാണ് ഗോമാതാവ്. ഇടയ്ക്ക് ഫുട്ബോള്‍ താരങ്ങളെപ്പോലെ മുന്‍കാലുകള്‍ ഉപയോഗിച്ച് പന്ത് നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അന്താരാഷ്ട്ര താരങ്ങള്‍ ഈ പശുവില്‍ നിന്ന് പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും പോലെയുള്ളവരുടെ പുനരവതാരമായിരിക്കും പശുവെന്നും ചിലര്‍ പറയുന്നു. മെസ്സിയെപ്പോലെയുള്ള കളിക്കാര്‍ക്കു പോലും ഗോമാതാവിന്റെ കയ്യില്‍ നിന്ന് പന്ത് പിടിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് ചിലരുടെ അഭിപ്രായം. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം
This is the funniest thing you will see today! pic.twitter.com/Kfz08Dka3Z
— Harsha Bhogle (@bhogleharsha) July 1, 2019