മദ്യപിച്ചെത്തിയ യുവതി പോലീസുകാരെ ആക്രമിച്ചു; വീഡിയോ

വാഹന പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിന് നേരെ മദ്യപിച്ചെത്തിയ യുവതിയുടെ ആക്രമണം. ഹൈദരാബാദിലാണ് സംഭവം. അക്രമം നടത്തിയ യുവതിയേയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്ച്ചെ ഒരു മണിയോടെ സുഹൃത്തായ യുവതിയോടൊപ്പം കാറില് സഞ്ചരിക്കുകയായിരുന്ന ഇവര് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.
 | 

മദ്യപിച്ചെത്തിയ യുവതി പോലീസുകാരെ ആക്രമിച്ചു; വീഡിയോ

ഹൈദരാബാദ്: വാഹന പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് നേരെ മദ്യപിച്ചെത്തിയ യുവതിയുടെ ആക്രമണം. ഹൈദരാബാദിലാണ് സംഭവം. അക്രമം നടത്തിയ യുവതിയേയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ സുഹൃത്തായ യുവതിയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

വണ്ടിയോടിച്ചിരുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരും അമിതമായി മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഹന പരിശോധന ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെയും യുവതി അക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. എഎന്‍ഐ പുറത്ത് വിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് ഇന്നലെ കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം.