ദേശീയഗാനം കേട്ട് ആരംഭിക്കാന്‍ സിനിമ കാണുന്നത് സ്‌കൂളിലല്ലല്ലോയെന്ന് വിദ്യാ ബാലന്‍

ദേശീയ ഗാനം കേട്ട് ആരംഭിക്കാന് സിനിമ കാണുന്നത് സ്കൂളിലല്ലല്ലോയെന്ന് വിദ്യാ ബാലന്. തീയേറ്ററുകളിലെ ദേശീയഗാന വിവാദത്തില് തന്റെ നിലപാട് വ്യക്തമാക്കിയ വിദ്യാ ബാലന് ദേശഭക്തിയെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്നും പറഞ്ഞു. ദേശീയ ഗാനം കേട്ടാല് എവിടെയാണെങ്കിലും ഞാന് എഴുന്നേറ്റ് നില്ക്കാറുണ്ട്. എന്നാല് സിനിമകള്ക്കു മുമ്പ് അത് നിര്ബന്ധമാക്കണമെന്ന് താന് കരുതുന്നില്ലെന്നും വിദ്യ പറഞ്ഞു.
 | 

ദേശീയഗാനം കേട്ട് ആരംഭിക്കാന്‍ സിനിമ കാണുന്നത് സ്‌കൂളിലല്ലല്ലോയെന്ന് വിദ്യാ ബാലന്‍

മുംബൈ: ദേശീയ ഗാനം കേട്ട് ആരംഭിക്കാന്‍ സിനിമ കാണുന്നത് സ്‌കൂളിലല്ലല്ലോയെന്ന് വിദ്യാ ബാലന്‍. തീയേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ വിദ്യാ ബാലന്‍ ദേശഭക്തിയെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്നും പറഞ്ഞു. ദേശീയ ഗാനം കേട്ടാല്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. എന്നാല്‍ സിനിമകള്‍ക്കു മുമ്പ് അത് നിര്‍ബന്ധമാക്കണമെന്ന് താന്‍ കരുതുന്നില്ലെന്നും വിദ്യ പറഞ്ഞു.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. സ്‌ക്രീനില്‍ ദേശീയ പതാകയുടെ ദൃശ്യം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു.

ഇടക്കാല വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ട് ദേശീയഗാനം കേള്‍പ്പിക്കുന്ന സമയം ജനങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ദേശീയഗാനം തീയേറ്റുകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടത്.