സര്‍ക്കാരിലെ രംഗങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം; സൗജന്യമായി ലഭിച്ച വസ്തുക്കള്‍ കത്തിച്ച് ആരാധകര്‍

എഐഎഡിഎംകെ സര്ക്കാരിന്റെ എതിര്പ്പിനെത്തുടര്ന്ന് വിജയ് ചിത്രം സര്ക്കാരിലെ രംഗങ്ങള് മുറിച്ചു മാറ്റിയതില് ആരാധക പ്രതിഷേധം. എഐഎഡിഎംകെ സര്ക്കാര് അനുവദിച്ച് സൗജന്യ വസ്തുക്കള് എറിഞ്ഞു തകര്ത്തും കത്തിച്ചുമാണ് ആരാധകരുടെ പ്രതിഷേധം. ഏതാനും വര്ഷങ്ങള്ക്കു മുമ്പ് ജയലളിത സര്ക്കാര് ജനങ്ങള്ക്ക് നല്കിയ മിക്സികള്, ഗ്രൈന്ഡറുകള്, ഫാന് തുടങ്ങിയവയാണ ആരാധകര് നശിപ്പിച്ചത്. ജയലളിതയുടെ ചിത്രം പതിച്ച ഇലക്ട്രിക് ഉപകരണങ്ങളായിരുന്നു ജനങ്ങള്ക്ക് നല്കിയിരുന്നത്. ചിത്രത്തിലും സമാന രംഗങ്ങളുണ്ടായിരുന്നു. ഇതാണ് വിവാദമായതോടെ നീക്കം ചെയ്യേണ്ടി വന്നത്.
 | 

സര്‍ക്കാരിലെ രംഗങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം; സൗജന്യമായി ലഭിച്ച വസ്തുക്കള്‍ കത്തിച്ച് ആരാധകര്‍

ചെന്നൈ: എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിജയ് ചിത്രം സര്‍ക്കാരിലെ രംഗങ്ങള്‍ മുറിച്ചു മാറ്റിയതില്‍ ആരാധക പ്രതിഷേധം. എഐഎഡിഎംകെ സര്‍ക്കാര്‍ അനുവദിച്ച് സൗജന്യ വസ്തുക്കള്‍ എറിഞ്ഞു തകര്‍ത്തും കത്തിച്ചുമാണ് ആരാധകരുടെ പ്രതിഷേധം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജയലളിത സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ മിക്‌സികള്‍, ഗ്രൈന്‍ഡറുകള്‍, ഫാന്‍ തുടങ്ങിയവയാണ ആരാധകര്‍ നശിപ്പിച്ചത്. ജയലളിതയുടെ ചിത്രം പതിച്ച ഇലക്ട്രിക് ഉപകരണങ്ങളായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ചിത്രത്തിലും സമാന രംഗങ്ങളുണ്ടായിരുന്നു. ഇതാണ് വിവാദമായതോടെ നീക്കം ചെയ്യേണ്ടി വന്നത്.

സര്‍ക്കാര്‍ സിനിമയുടെ തീം മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍ വിജയ് ആരാധകര്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും ടേബിള്‍ ഫാനും ഗ്രൈന്‍ഡറും മിക്‌സിയും തകര്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു വീഡിയോയില്‍ ടിവിക്കും മിക്‌സിക്കും തീയിടുന്നതും അവ ഉയരത്തില്‍ നിന്ന് താഴേക്കെറിയുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ വീട്ടിനുള്ളിലിരിക്കുന്ന ടിവിക്കാണ് ഒരാള്‍ തീയിടുന്നത്. സമീപത്ത് മറ്റൊരു ടിവിയില്‍ സര്‍ക്കാര്‍ വിവാദത്തെക്കുറിച്ചുള്ള വാര്‍ത്തയും കാണാം. ടികിടോക്, മ്യൂസിക്കലി പോലെയുള്ള ആപ്പുകളിലൂടെ ഇത്തരം വീഡിയോകള്‍ വൈറലാകുകയാണ്.

വനിതാ മുഖ്യമന്ത്രിയെ ഒപ്പമുള്ളവര്‍ മരുന്നുകള്‍ അധികമായി നല്‍കി കൊലപ്പെടുത്തുന്ന രംഗവും സിനിമയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലെ ഈ രംഗങ്ങള്‍ വിവാദമായതിനു പിന്നാലെ സംവിധായകന്‍ മുരുകദോസിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം തേടുകയും ചെയ്തിരുന്നു.