തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് ആരാധകരുടെ സംഘടന വിജയ് മക്കള്‍ ഇയക്കം മത്സരിക്കും

ചെന്നൈ: വിജയ് ഫാന്‍സ് സംഘടനയായ വിജയ് മക്കല്‍ ഇയക്കം തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഫാന്‍സ് മത്സരിക്കുന്നത്. 9 ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. ഒക്ടോബര്‍6, 9 തിയതികളിലാണ് തെരഞ്ഞെടുപ്പ്.
മത്സരിക്കാന്‍ വിജയ് ആരാധകര്‍ക്ക് അനുമമതി നല്‍കിയെന്നാണ് വിവരം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടായിരിക്കും ഇവര്‍ മത്സരിക്കുക. എന്നാല്‍ പ്രചാരണത്തിന് വിജയ് പങ്കെടുക്കില്ല. സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ മത്സരിക്കണമെന്നാണ് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഘടനയുടെ കൊടിയും തന്റെ ചിത്രവും ഉപയോഗിക്കാന്‍ വിജയ് അനുവാദം നല്‍കിയിട്ടുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന് ബീസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിജയ് ഇപ്പോള്‍. 'സര്‍ക്കാരി'നു ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രമാണ് ഇത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. ഷൈന്‍ ടോം ചാക്കോയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.