വിജയ് മല്യയുടെ രണ്ട് ഹെലികോപ്ടറുകള്‍ ലേലം ചെയ്തു

ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള രണ്ടു ഹെലികോപ്ടറുകള് ലേലം ചെയ്തു. 8.75 കോടി രൂപയ്ക്കാണ് ഹെലികോപ്ടറുകള് ലേലത്തില് വിറ്റത്. ന്യൂഡല്ഹിയിലെ ചൗധരി ഏവിയേഷന് കമ്പനി ഈ ഹെലികോപ്ടറുകള് സ്വന്തമാക്കിയതായി അറിയിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര് എയര്ലൈന്സിനെതിരെ കേസ് ഫയല് ചെയ്ത 17 ബാങ്കുകളുടെ കണ്സോര്ഷ്യത്തിനു വേണ്ടി സര്ക്കാരാണ് ഓണ്ലൈന് ലേലം നടത്തിയത്.
 | 

വിജയ് മല്യയുടെ രണ്ട് ഹെലികോപ്ടറുകള്‍ ലേലം ചെയ്തു

ബംഗളൂരു: ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള രണ്ടു ഹെലികോപ്ടറുകള്‍ ലേലം ചെയ്തു. 8.75 കോടി രൂപയ്ക്കാണ് ഹെലികോപ്ടറുകള്‍ ലേലത്തില്‍ വിറ്റത്. ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്പനി ഈ ഹെലികോപ്ടറുകള്‍ സ്വന്തമാക്കിയതായി അറിയിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി സര്‍ക്കാരാണ് ഓണ്‍ലൈന്‍ ലേലം നടത്തിയത്.

ബംഗളൂരുവിലെ ട്രൈബ്യൂണലിന്റെ മേല്‍നോട്ടത്തിലായിരുന്നു ലേലം നടന്നത്. ഒരു ഹെലികോപ്റ്ററിന് 4.37 കോടി രൂപ വീതം ലഭിച്ചു. മൂന്ന് വന്‍ കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ ഒരു ഹെലികോപ്റ്ററിന് 1.75 കോടിയാണ് കുറഞ്ഞ വിലയായി നിശ്ചയിച്ചിരുന്നത്. പത്തു വര്‍ഷം പഴക്കമുള്ള യൂറോകോപ്റ്റര്‍ ബി155 ഹെലികോപ്റ്ററുകളില്‍ 5 സീറ്റുകളാണ് ഉള്ളത്. 2013ലാണ് ഇവ അവസാനം സര്‍വീസ് നടത്തിയത്. എങ്കിലും ഇവ ഇപ്പോളും പ്രവര്‍ത്തനക്ഷമമാണ്.

മുംബൈയിലെ ജൂഹു എയര്‍പോര്‍ട്ടിലാണ് ഹെലികോപ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. എയര്‍ ആംബുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന്‍ കമ്പനിയായ ചൗധരി ഏവിയേഷന്‍സ് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്കായി ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുമെന്ന് അറിയിച്ചു.