നടന്‍ വിക്രമിന്റെ മകന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

സൂപ്പര്താരം വിക്രമിന്റെ മകന് ധ്രുവ് ഓടിച്ച കാര് അപകടത്തില്പ്പെട്ടു. ഇന്ന് രാവിലെ ചെന്നൈയിലെ തേനാംപേട്ടില് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര് വഴിയരികില് പാര്ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളില് ഇടിക്കുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ കാലിന് അപകടത്തില് പരിക്കേറ്റു. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 

നടന്‍ വിക്രമിന്റെ മകന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

ചെന്നൈ: സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ചെന്നൈയിലെ തേനാംപേട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളില്‍ ഇടിക്കുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ കാലിന് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധ്രുവ് മദ്യപിച്ചിരുന്നതായി അഭ്യൂഹമുണ്ട്. അതിനാല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. ബാല സംവിധാനം ചെയ്യുന്ന വര്‍മ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ധ്രുവ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ റീമാക്കാണ് ഈ ചിത്രം.