ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങള്‍ തുടരുന്നു; സിപിഎം അനുഭാവികളായ ദമ്പതികളെ ചുട്ടുകൊന്നു
കൊല്ക്കത്ത: പശ്ചിമബംഗാളില് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. തൃണമുല് കോണ്ഗ്രസ് പ്രവര്ത്തകരുടെ നേതൃത്വത്തിലാണ് ആക്രമണങ്ങള് നടക്കുന്നത്. സിപിഎം അനുഭാവികളായ ദമ്പതികളെ തൃണമൂല് കോണ്ഗ്രസ് ഗുണ്ടകള് ചുട്ടുകൊന്നു. ഇവരുടെ വീട് കൂട്ടം ചേര്ന്ന് എത്തിയ അക്രമികള് തീവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ദിവസം മുതല് തൃണമൂല് അനുകൂലികള് വ്യാപക ആക്രമണങ്ങള് നടത്തുകയാണ്.
പോളിംഗ് നടക്കുന്ന പല ബൂത്തുകളിലേക്കും വോട്ടര്മാരെ കടത്തിവിടുന്നില്ല. പോലീസ് സംവിധാനം നിശ്ചലമാണ്. അതിക്രമങ്ങള് തടയാന് പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്ട്ടുകളില് നിന്ന് വ്യക്തമാകുന്നത്. കൂച്ച് ബഹര് ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റവും നടക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമണം നടത്തുകയാണ് തൃണമൂല്‍ ഗുണ്ടകളെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇലക്ഷന്‍ എന്ന നിലയില്‍ ബംഗാള്‍ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്.
#WATCH: Alleged TMC workers barring voters from entering Booth No. 14/79 in Birpara. #WestBengal #PanchayatElections pic.twitter.com/S3OR83QfHp
— ANI (@ANI) May 14, 2018
#WATCH: On being identified, BJP supporter Sujit Kumar Das, was slapped by #WestBengal Minister Rabindra Nath Ghosh (in purple kurta) at Cooch Behar’s booth no. 8/12 in presence of Police. #PanchayatElection pic.twitter.com/9S2gyAoNQt
— ANI (@ANI) May 14, 2018