കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ട്; ബിജെപിക്ക് കനത്ത തിരിച്ചടി

കര്ണാടകയില് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. നാളെ 4 മണിക്ക് സഭയില് വിശ്വാസ വോട്ട് നടത്താന് സുപ്രീം കോടതി നിര്ദേശിച്ചു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്ദേശം. പരസ്യ വോട്ടെടുപ്പ് മതിയെന്നും കോടതി പറഞ്ഞു. സഭയില് നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന കോണ്ഗ്രസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
 | 

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ട്; ബിജെപിക്ക് കനത്ത തിരിച്ചടി

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. നാളെ 4 മണിക്ക് സഭയില്‍ വിശ്വാസ വോട്ട് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം. അതേസമയം യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.

പരസ്യ വോട്ടെടുപ്പ് മതിയെന്നും കോടതി പറഞ്ഞു. സഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന കോണ്‍ഗ്രസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ബിജെപി എതിര്‍ത്തു. സാവകാശം വേണമെന്നും തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാമെന്നും ബിജെപി അറിയിക്കുകയായിരുന്നു.