ക്യാബിനില്‍ പുക; ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

ക്യാബിനില് പുക കണ്ടതിനെത്തുടര്ന്ന് ഇന്ഡിഗോ വിമാനം അടിയന്തര ലാന്ഡിംഗ് നടത്തി. തിങ്കളാഴ്ച രാത്രി കൊല്ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. ജയ്പ്പൂരില് നിന്ന് കൊല്ക്കത്തയിലേക്കു വരികയായിരുന്നു വിമാനം. സീറ്റുകള്ക്കിടയില് നിന്നും പുക ഉയരുന്നതിന്റെയും ജീവനക്കാര് തീയണക്കാനുള്ള ഉപകരണങ്ങളുമായി നില്ക്കുന്നതിന്റെയും ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്.
 | 
ക്യാബിനില്‍ പുക; ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

കൊല്‍ക്കത്ത: ക്യാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. തിങ്കളാഴ്ച രാത്രി കൊല്‍ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. ജയ്പ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു വരികയായിരുന്നു വിമാനം. സീറ്റുകള്‍ക്കിടയില്‍ നിന്നും പുക ഉയരുന്നതിന്റെയും ജീവനക്കാര്‍ തീയണക്കാനുള്ള ഉപകരണങ്ങളുമായി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ വിമാനത്തിന്റെ എമര്‍ജന്‍സി ഡോറുകളിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇന്‍ഡിഗോ ട്വീറ്റ് ചെയ്തു.