യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് പശ്ചിമ ബംഗാള്‍ അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിക്ക് പശ്ചിമബംഗാള് അനുമതി നിഷേധിച്ചു. ഇന്ന് നടക്കാനിരുന്ന റാലിക്കാണ് സംസ്ഥാന സര്ക്കാര് അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചതെന്ന് എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
ഫെബ്രുവരി 8ന് മുമ്പായി 200ഓളം റാലികള്‍ പശ്ചിമ ബംഗാളില്‍ നടത്താനായിരുന്നു ബിജെപി തീരുമാനം. കന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങ്, സ്മൃതി ഇറാനി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ തുടങ്ങിയവരും റാലികളില്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ റാലി നടത്താനിരുന്നത്.
നേരത്തേ പ്രധാനമന്ത്രിയുടെ നേതൃതത്തില്‍ രണ്ടു റാലികള്‍ ബംഗാളിലെ ദുര്‍ഗാപൂരിലും താക്കൂര്‍നഗറിലും നടത്തിയിരുന്നു. ബിജെപിയുടെ രഥയാത്രക്ക് സംസ്ഥാനം പ്രവേശനാനുമതി നിഷേധിച്ചത് സുപ്രീം കോടതി ശരിവെച്ചതിനെത്തുടര്‍ന്നാണ് വന്‍ തോതില്‍ നേതാക്കളെ അണിനിരത്തി റാലികള്‍ക്ക് ബിജെപി പദ്ധതിയിട്ടത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പശ്ചിമ ബംഗാളില്‍ നിന്നും 23 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.