മന്‍മോഹന്‍ സിംഗ് പാകിസ്ഥാനെ ആക്രമിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പാകിസ്ഥാനെ ആക്രമിക്കാന് ഇന്ത്യ തയ്യാറെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ എഴുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ മറ്റൊരു ആക്രമണം ഉണ്ടാകുകയായിരുന്നുവെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേനെയെന്നാണ് കാമറൂണ്‍ പറയുന്നത്.
മന്‍മോഹനുമായി നടന്ന സംഭാഷണങ്ങളിലാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും അദ്ദേഹം ഒരു സാധുവാണെന്നും കാമറൂണ്‍ പുസ്തകത്തില്‍ കാമറൂണ്‍ പറയുന്നു. ഫോര്‍ ദി റെക്കോര്‍ഡ് എന്ന പേരിലുള്ള പുസ്തകം ഇന്ന് പുറത്തിറങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
അദ്ദേഹം ഒരു സാധു മനുഷ്യനായിരുന്നു. എന്നാല്‍ ഇന്ത്യ നേരിടുന്ന ഭീഷണികളെ ശക്തമായാണ് അദ്ദേഹം പ്രതിരോധിച്ചത്. മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ മറ്റൊരു ആക്രമണം ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ തീര്‍ച്ചയായും ആക്രമിക്കുമായിരുന്നുവെന്ന് ഒരു കൂടിക്കാഴ്ചയില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു, കാമറൂണ്‍ എഴുതുന്നു.