പതിനഞ്ച് കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; ഭാര്യ പിടിയില്‍

15 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കാന് ഭര്ത്താവിന് ക്വട്ടേഷന് നല്കി കൊലപ്പെടുത്തിയ സ്ത്രീ പിടിയില്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ശങ്കര് ഗൈവാഡ് എന്നയാള് കൊല്ലപ്പെട്ട സംഭവത്തില് ഭാര്യ ആശാ ഗൈവാഡ് ആണ് പിടിയിലായത്. വാടകക്കൊലയാളികളെ ഏര്പ്പെടുത്തിയാണ് ഇവര് ഭര്ത്താവിനെ കൊലപ്പെടുത്തിയത്.
 | 

പതിനഞ്ച് കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; ഭാര്യ പിടിയില്‍

മുംബൈ: 15 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കാന്‍ ഭര്‍ത്താവിന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സ്ത്രീ പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ശങ്കര്‍ ഗൈവാഡ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ആശാ ഗൈവാഡ് ആണ് പിടിയിലായത്. വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

കൊല നടത്തിയ ഹിമാന്‍ഷു ദുബെ എന്ന ഗുണ്ടയും അറസ്റ്റിലായിട്ടുണ്ട്. 30 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇയാള്‍ക്ക് ആശ നല്‍കിയ വാഗ്ദാനം. നാല് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. പദ്ധതിയനുസരിച്ച് മെയ് 18ന് ശങ്കര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ശങ്കറിനെ കാണാനില്ലെന്ന് കാട്ടി ആശ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിനു ശേഷം ശങ്കറിന്റെ പേരിലുള്ള സ്വത്ത് വില്‍ക്കാന്‍ ആശ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയും അന്വേഷണത്തില്‍ കൊലപാതകം പുറത്താകുകയുമായിരുന്നു. മെയ് 18ന് ശങ്കറിന് മയക്കുമരുന്ന് ജ്യൂസില്‍ ചേര്‍ത്ത് നല്‍കിയ ആശ വാടക കൊലയാളികളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഗുണ്ടകള്‍ ശങ്കറിനെ വാഗണിയിലും നേരലിലെയും ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ശങ്കറിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആശയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഇതുവരെ പിടിയിലായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.