തെലങ്കാനയില്‍ വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ

തെരഞ്ഞെടുപ്പില് വിജയിച്ചാല് ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് തെലങ്കാനയിലെ ബിജെപി എംഎല്എ രാജാ സിങ്. ഭാഗ്യനഗര് എന്നാണ് ഹൈദരാബാദിന് നിര്ദേശിച്ചിരിക്കുന്ന പുതിയ പേര്. സെക്കന്തരാബാദിന്റെയും കരീംനഗറിന്റെയും പേരുകളും മാറ്റുമെന്നും എംഎല്എ പറഞ്ഞു.
 | 
തെലങ്കാനയില്‍ വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ്. ഭാഗ്യനഗര്‍ എന്നാണ് ഹൈദരാബാദിന് നിര്‍ദേശിച്ചിരിക്കുന്ന പുതിയ പേര്. സെക്കന്തരാബാദിന്റെയും കരീംനഗറിന്റെയും പേരുകളും മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.

ഭാഗ്യനഗര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നഗരത്തെ 1590ല്‍ ക്യുലി ഖുതുബ് ആണ് ഹൈദരാബാദ് എന്ന് പേരുമാറ്റിയത്. ഞങ്ങള്‍ ഹൈദരാബാദിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജാ സിങ് പറഞ്ഞു. മുഗളരും നിസാമുകളും പേരിട്ട നഗരങ്ങളെല്ലാം പുനര്‍ നാമകരണം ചെയ്യുമെന്നും രാജാസിങ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ ലക്ഷ്യം വികസനമായിരിക്കും. നഗരങ്ങളുടെ പേരുകള്‍ മാറ്റുകയായിരിക്കും രണ്ടാമത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്.