ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; പുതുവര്‍ഷത്തില്‍ പ്രഖ്യാപനവുമായി പ്രകാശ് രാജ്
ബംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് നടന് പ്രകാശ് രാജ്. പുതുവര്ഷത്തിലാണ് പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കുമെന്ന് ട്വിറ്റര് സന്ദേശത്തില് അദ്ദേഹം അറിയിച്ചു. മണ്ഡലം സംബന്ധിച്ചുള്ള വിവരങ്ങള് പിന്നീട് അറിയിക്കുമെന്നും ഇനി ജനങ്ങളുടെ സര്ക്കാരാണ് വേണ്ടതെന്നും ട്വീറ്റില് അദ്ദേഹം വ്യക്തമാക്കി.
പുതുവത്സര സന്ദേശം അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വീറ്റിന് ആശംസകളുമായി ഒട്ടേറെപ്പേര്‍ എത്തി. വിമര്‍ശകരും ഏറെയാണ്. രജനി കാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ക്കു ശേഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്ന പ്രമുഖ തെന്നന്ത്യന്‍ നടനാണ് ഇദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ബിജെപിയോടുമുള്ള വിയോജിപ്പ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയിലും പുറത്തും ശക്തമായി അറിയിക്കാറുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷം രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും ഉന്നയിച്ചത്. ഗൗരി ലങ്കേഷ് പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു.
HAPPY NEW YEAR TO EVERYONE..a new beginning .. more responsibility.. with UR support I will be contesting in the coming parliament elections as an INDEPENDENT CANDIDATE. Details of the constituency soon. Ab ki baar Janatha ki SARKAR #citizensvoice #justasking in parliament too..
— Prakash Raj (@prakashraaj) December 31, 2018