മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

മണ്ഡലകാലത്ത് ശബരിമലയില് ദര്ശനം നടത്തുമെന്ന് സാമൂഹിക പ്രവര്ത്തക തൃപ്തി ദേശായി. നവംബര്17 നാണ് മണ്ഡലപൂജകള്ക്കായി ശബരിമല തുറന്ന് കഴിഞ്ഞ് ഏതാനും ദിവസങ്ങള്ക്കുള്ളില് തന്നെ ദര്ശനം നടത്തുന്നതിനായി സന്നിധാനത്ത് എത്തും. തനിക്ക് സുരക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എസ്.പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. വാര്ത്താ ഏജന്സിയായ എന്.ഐയ്ക്ക് നല്കി അഭിമുഖത്തിലാണ് തൃപ്തി ഇക്കാര്യം അറിയിച്ചത്.
 | 

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ശബരിമല തുറന്ന് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദര്‍ശനം നടത്തുന്നതിനായി സന്നിധാനത്ത് എത്തും. തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എസ്.പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എന്‍.ഐയ്ക്ക് നല്‍കി അഭിമുഖത്തിലാണ് തൃപ്തി ഇക്കാര്യം അറിയിച്ചത്.

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന കാര്യം മുന്‍പ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എപ്പോഴാണ് ദര്‍ശനം നടത്തുകയെന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുകയാണെന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

വിശ്വാസികളോടുള്ള വെല്ലുവിളിയാണ് തൃപ്തിയുടെ നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് തൃപ്തി പിന്മാറണം. തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കും. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസിയായിട്ടല്ല. പ്രഖ്യാപനം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ശബരിമലയില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ ബി.ജെ.പി കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു.