സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി

സ്വവര്ഗ്ഗ ലൈംഗികത കുറ്റകരമാക്കിയ 2013ലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. സ്വവര്ഗ്ഗ ലൈംഗികത കുറ്റകരമാക്കിയ ഇന്ത്യന് പീനല് കോഡിലെ 377-ാം വകുപ്പിനെതിരെ സമര്പ്പിക്കപ്പെട്ട ഹര്ജികള് പരിഗണിച്ചുകൊണ്ടാണ് കോടതി ഇത് വ്യക്തമാക്കിയത്. എന്നാല് സ്വവര്ഗ്ഗ ലൈംഗികത കുറ്റകരമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന ഡല്ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ 2013ലെ സുപ്രീം കോടതി വിധി ശരിയാണോ എന്നായിരിക്കും പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി.
 | 

സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കിയ 2013ലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കിയ ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത് വ്യക്തമാക്കിയത്. എന്നാല്‍ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ 2013ലെ സുപ്രീം കോടതി വിധി ശരിയാണോ എന്നായിരിക്കും പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി. കേസില്‍ കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല.

എല്‍ജിബിടി സമൂഹം ഒരു ലൈംഗിക ന്യൂനപക്ഷമാണെന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ക്കു വേണ്ടി വാദിച്ച മുകുള്‍ റോഹ്തഗി പറഞ്ഞു. ലൈംഗികത ജനിതകമാണെന്നും അദ്ദേഹം വാദിച്ചു. സ്വവര്‍ഗ്ഗ ലൈംഗികതക്കെതിരായ നിയമങ്ങള്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസക്തമായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍ കാലം മാറിയെന്നും സമൂഹത്തിന്റെ രീതികളിലും മാറ്റം വന്നെന്നും റോഹ്തഗി വാദിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ശരിയാണോ എന്ന് പരിശോധിക്കുക മാത്രമായിരിക്കും അഞ്ചംഗ ബെഞ്ച് ചെയ്യുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഐപിസി 377 അനുസരിച്ച് സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് പ്രകൃതി വിരുദ്ധ ലൈംഗികത എന്ന കുറ്റമാണ് ചുമത്തുന്നത്. തടവും പിഴയുമാണ് ഇതിന് ശിക്ഷയായി ലഭിക്കുക. എന്നാല്‍ പല കേസുകളിലും പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകാറില്ല. എല്‍ജിബിടി സമൂഹത്തെ പീഡിപ്പിക്കാന്‍ ഈ നിയമം പോലീസ് ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ടിവിസ്റ്റുകള്‍ പരാതിപ്പെട്ടിരുന്നു.