ഭൂരിപക്ഷം തെളിയിക്കാന്‍ 100 ശതമാനം ആത്മവിശ്വാസം; പ്രതികരിച്ച് യെദിയൂരപ്പ

ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് കര്ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. നാളെ 4 മണിക്ക് വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ അസംബ്ലി വിളിക്കുന്ന കാര്യം ചീഫ് സെക്രട്ടറിയുമായി ചര്ച്ച ചെയ്യും. രാവിലെ 11 മണിക്ക് തന്നെ യോഗം തുടങ്ങാന് ഗവര്ണറുടെ അനുമതി ആവശ്യപ്പെടുന്ന ഫയല് അയക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
 | 

ഭൂരിപക്ഷം തെളിയിക്കാന്‍ 100 ശതമാനം ആത്മവിശ്വാസം; പ്രതികരിച്ച് യെദിയൂരപ്പ

ബംഗളൂരു: ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. നാളെ 4 മണിക്ക് വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ അസംബ്ലി വിളിക്കുന്ന കാര്യം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യും. രാവിലെ 11 മണിക്ക് തന്നെ യോഗം തുടങ്ങാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യപ്പെടുന്ന ഫയല്‍ അയക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് നാളെ ഭൂരിപക്ഷം തെളിയിക്കണം. അത് തങ്ങള്‍ തെളിയിച്ചിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ യെദിയൂരപ്പ അവകാശപ്പെട്ടു. 104 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നിലവിലുള്ളത്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. കേവലഭൂരിപക്ഷത്തിലും കൂടുതല്‍ സീറ്റുകളുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശവാദമുന്നയിച്ചിട്ടും അവരെ ക്ഷണിക്കാതിരുന്ന ഗവര്‍ണറുടെ നടപടിയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

കോണ്‍ഗ്രസ് നല്‍കിയ പരാതി പരിഗണിച്ച കോടതി ബിജെപിയോട് നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ സമയം വേണമെന്നും രഹസ്യ ബാലറ്റ് വേണമെന്നുമുള്ള ആവശ്യങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് സഭയെ അറിയിച്ചിരുന്നു.