വ്യാജന്മാരെ പൂട്ടിച്ചു; മോഡിക്ക് നഷ്മായത് 3 ലക്ഷം ട്വിറ്റര്‍ ഫോളേവേഴ്‌സ്

വ്യാജ അക്കൗണ്ടുകള് പൂട്ടിക്കാന് ട്വിറ്റര് ശ്രമം ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോളേവേഴ്സിന്റെ എണ്ണത്തില് ഗണ്യമായ കുറവ്. ഏകദേശം 3 ലക്ഷത്തോളം ഫോളേവേഴ്സിനെയാണ് മോഡിക്ക് നഷ്ടമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്ഡ പേര് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിലൊന്നാണ് മോഡിയുടേത്. 43.4 മില്യണ് ആയിരുന്നു മോഡിയുടെ ഫോളേവേഴ്സിന്റെ എണ്ണം ട്വിറ്ററിന്റെ നടപടി ആരംഭിച്ചതോടെ 43.1 ആയി കുറഞ്ഞു.
 | 

വ്യാജന്മാരെ പൂട്ടിച്ചു; മോഡിക്ക് നഷ്മായത് 3 ലക്ഷം ട്വിറ്റര്‍ ഫോളേവേഴ്‌സ്

ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ട്വിറ്റര്‍ ശ്രമം ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഏകദേശം 3 ലക്ഷത്തോളം ഫോളേവേഴ്‌സിനെയാണ് മോഡിക്ക് നഷ്ടമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്ഡ പേര്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിലൊന്നാണ് മോഡിയുടേത്. 43.4 മില്യണ്‍ ആയിരുന്നു മോഡിയുടെ ഫോളേവേഴ്‌സിന്റെ എണ്ണം ട്വിറ്ററിന്റെ നടപടി ആരംഭിച്ചതോടെ 43.1 ആയി കുറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വ്യാജന്മാര്‍ കുറഞ്ഞതോടെ ഒരു ലക്ഷത്തിലധികം ഫോളേവേഴ്‌സിനെ പ്രധാനമന്ത്രിയുടെ ഓഫീസി നഷ്ടമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും 17,503 പേരെയാണ് നഷ്ടമായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെയാണ് ഫോളേവേഴ്‌സിന്റെ എണ്ണം കുറഞ്ഞവരുടെ പട്ടിക.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, സൈബര്‍ അറ്റാക്കുകള്‍ നടത്തുക തുടങ്ങി വ്യാജന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഇത്തരം അക്കൗണ്ടുകള്‍ നിയന്ത്രിക്കുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.