ഗോവ ബീച്ചില്‍ യുവതിയെ കാമുകന്റെ മുന്നിലിട്ട് കൂട്ടബാലാല്‍സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

കാമുകനുമൊത്ത് ബീച്ചിലെത്തിയ യുവതിയെ മൂന്നു യുവാക്കള് ചേര്ന്ന് ബലാത്സംഗത്തിന് ഇരയാക്കി. ദക്ഷിണ ഗോവയിലെ സെര്നാഭാട്ടിം ബീച്ചില് വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തില് പങ്കെടുത്ത ഒരാള് ഒളിവിലാണ്. ഇന്ഡോര് സ്വദേശികളായ സഞ്ജിവ് ധനഞ്ജയ്(23), സന്തോഷ് ഭാരിയ(19) എന്നിവരാണ് പിടിയിലായത്.
 | 

ഗോവ ബീച്ചില്‍ യുവതിയെ കാമുകന്റെ മുന്നിലിട്ട് കൂട്ടബാലാല്‍സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

പനാജി: കാമുകനുമൊത്ത് ബീച്ചിലെത്തിയ യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. ദക്ഷിണ ഗോവയിലെ സെര്‍നാഭാട്ടിം ബീച്ചില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ ഒളിവിലാണ്. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജിവ് ധനഞ്ജയ്(23), സന്തോഷ് ഭാരിയ(19) എന്നിവരാണ് പിടിയിലായത്.

രാത്രി ബീച്ചിലൂടെ നടക്കുകയായിരുന്ന യുവതിയെയും കാമുകനെയും മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കാമുകനെ മര്‍ദ്ദിച്ച ശേഷം യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ അക്രമി സംഘം മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ഇവര്‍ അപഹരിച്ചു. പിന്നീട് മൂന്നുപേരും ചേര്‍ന്ന് കാമുകനു മുന്നില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി ഗോവ പോലീസ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് ഗോവ എസ്പി അരവിന്ദ് ഗവാസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങള്‍ ഗോവയിലെ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ടൂറിസ്റ്റ് ഗൈഡുകള്‍ ആശങ്ക രേഖപ്പെടുത്തി.