കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല; പ്രസവ സമയത്ത് യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ചു

കുടുംബാസൂത്രണ മാര്ഗങ്ങള് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രസവ സമയത്ത് യുവതിയെ ഡോക്ടര് മര്ദ്ദിച്ചതായി പരാതി. ഡല്ഹിയിലെ ഡോ.ഹെഗ്ഡേവാര് ആരോഗ്യ സന്സ്ഥാന് സര്ക്കാര് ആശുപത്രിയിലെ ഡോക്ടര്ക്കെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്. ഡോക്ടറുടെ നടപടിക്കെതിരെ പോലീസിലും ആരോഗ്യവകുപ്പിനും കേസ് കൊടുക്കുമെന്ന് പെണ്കുട്ടിയുടെ ബന്ധുക്കള് വ്യക്തമാക്കിയിട്ടുണ്ട്. നിലവില് വിഷയത്തില് പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സുഷശീല്കുമാര് പ്രതികരിച്ചു.
 | 

കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല; പ്രസവ സമയത്ത് യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രസവ സമയത്ത് യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലെ ഡോ.ഹെഗ്‌ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെ നടപടിക്കെതിരെ പോലീസിലും ആരോഗ്യവകുപ്പിനും കേസ് കൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സുഷശീല്‍കുമാര്‍ പ്രതികരിച്ചു.

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി ആശുപത്രിയില്‍ എത്തിയ ബുള്‍ബുള്‍ അറോറയ്‌ക്കെതിരാണ് ഡോക്ടറുടെ അതിക്രമം നടന്നത്. പ്രസവ വാര്‍ഡിലെത്തിയ ശേഷം അറോറയുടെ തുടയില്‍ ശക്തിയായി അടിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 11.20 ആയപ്പോഴേക്ക് പ്രസവ നടന്നിട്ടും വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ട് മണിക്കാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും ഞായറാഴ്ച്ച രാവിലെ വരെ ബുള്‍ബുളിനെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രകാരമുള്ള രണ്ട് കുഞ്ഞുങ്ങളെ മാത്രമെ ഒരു കുടുംബത്തിന് ആവശ്യമുള്ളുവെന്ന് ഡോക്ടര്‍ വാദിച്ചതായി അറോറ പറയുന്ന. വേദന മൂലം കരയുന്ന സമയത്ത് ഡോക്ടര്‍ അസഭ്യ വര്‍ഷം നടത്തിയെന്നും അറോറ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.