യുവതിയെ വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ച സംഭവം; തല കണ്ടെത്താനാവാതെ പോലീസ്

യുവതിയെ വെട്ടിനുറുക്കി കുളത്തില് ഉപേക്ഷിച്ചു. കോയമ്പത്തൂരിന് സമീപ പ്രദേശത്തുള്ള സെല്വാംപതി കുളത്തിലാണ് ഏതാനും ദിവസങ്ങള്ക്ക് മുന്പ് യുവതിയുടെ ശരീരഭാഗങ്ങള് കണ്ടെത്തുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ തല കണ്ടെത്താന് പോലീസ് പ്രദേശത്ത് തെരെച്ചില് നടത്തിയെങ്കിലും സാധിച്ചില്ല. അന്വേഷണത്തിനായി സിറ്റി പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
 | 

യുവതിയെ വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ച സംഭവം; തല കണ്ടെത്താനാവാതെ പോലീസ്

കോയമ്പത്തൂര്‍: യുവതിയെ വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂരിന് സമീപ പ്രദേശത്തുള്ള സെല്‍വാംപതി കുളത്തിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ തല കണ്ടെത്താന്‍ പോലീസ് പ്രദേശത്ത് തെരെച്ചില്‍ നടത്തിയെങ്കിലും സാധിച്ചില്ല. അന്വേഷണത്തിനായി സിറ്റി പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കൈകാലുകളും തലയും ഇലകട്രിക് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റിയ ശേഷം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീരഭാഗം കുളത്തില്‍ നിന്നും കൈകാലുകള്‍ ചാക്കില്‍ കെട്ടി വെച്ച നിലയിലുമാണ് കണ്ടെത്തിയത്. മൂന്നിലേറെ പേര്‍ ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കൊല്ലപ്പെട്ട യുവതിക്ക് 25നോട് അടുത്ത പ്രായമുണ്ടെന്നാണ് കരുതുന്നത്. അടുത്ത കാലത്ത് കാണാതായ യുവതികളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന.