ചികിത്സക്കിടെ വായില്‍ പൊട്ടിത്തെറി; ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതി വായിലുണ്ടായ പൊട്ടിത്തെറിയെത്തുടര്ന്ന് മരിച്ചു.
 | 
ചികിത്സക്കിടെ വായില്‍ പൊട്ടിത്തെറി; ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

അലിഗഡ്: ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വായിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ജെ.എന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനിടെ വായില്‍ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലെത്തിച്ച യുവതിക്ക് ചികിത്സ നല്‍കുന്നതിനായി കുഴല്‍ വായിലേക്കിറക്കുമ്പോളാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. സ്ത്രീ സള്‍ഫ്യൂരിക് ആസിഡ് ആയിരിക്കാം കഴിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുഴലിലെ ഓക്‌സിജനും ആസിഡും തമ്മില്‍ സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്നായിരിക്കാം പൊട്ടിത്തെറിയുണ്ടായതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.