കാമുകനോടൊപ്പം ജീവിക്കാന്‍ കുട്ടികളെ കൊലപ്പെടുത്തിയത് യുവതി തനിയെ
ചെന്നൈ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി യുവതി കുട്ടികളെ കൊലപ്പെടുത്തിയത് തനിയെ. പോലീസിനു നല്കിയ മൊഴിയിലാണ് പ്രതിയായ അഭിരാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്ത്താവിനെയും കൊലപ്പെടുത്താന് ശ്രമിച്ചതായി അഭിരാമി മൊഴി നല്കി. മകനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള് അമിത അളവില് വീണ്ടും ഗുളിക നല്‍കുകയായിരുന്നു.
ഉറങ്ങുന്നതിനു മുമ്പായി മക്കളായ അജയ് (ഏഴ്), കര്‍ണിക (നാല്) എന്നിവര്‍ക്കും ഭര്‍ത്താവ് വിജയ്ക്കും അഭിരാമി പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇളയ കുട്ടി രാവിലെ മരിച്ചു. അവശ നിലയിലായിരുന്ന അജയ് യെ പിന്നീട് ഗുളിക നല്‍കിയ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിജയ്ക്ക് മയക്കം ബാധിച്ചിരുന്നില്ല. കുട്ടികള്‍ ഉണര്‍ന്നില്ലെന്ന് കരുതി ഇയാള്‍ രാവിലെ ജോലിക്ക് പോകുകയും ചെയ്തു.
കാമുകനായ സുന്ദരമാണ് കൊലപാതകവും ഒളിച്ചോടാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തിയ വിവരം കാമുകനെ അറിയിച്ച അഭിരാമി തന്റെ ഇരുചക്രവാഹനത്തില്‍ കുണ്ട്രത്തൂരിലെ ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ വിറ്റു പണമാക്കി. തുടര്‍ന്നു കാമുകന്റെ നിര്‍ദേശ പ്രകാരം ബസില്‍ തിരുവനന്തപുരത്തേക്കു കടക്കുകയായിരുന്നു. അറസ്റ്റിലായ യുവതിയെയും കാമുകനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു.