കുടുംബവഴക്ക്; മൂന്ന് മക്കളെ അമ്മ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞ് കൊന്നു

കുടുംബവഴക്കിനെ തുടര്ന്ന് മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കില് എറിഞ്ഞ് കൊലപ്പെടുത്തി. ബിഹാറിലെ ഭഗല്പൂരില് ആണ് സംഭവം. മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന് ശ്രമിച്ച വീട്ടമ്മയെ ബന്ധു രക്ഷപ്പെടുത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപൂര്വ്വമുള്ള നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
 | 
കുടുംബവഴക്ക്; മൂന്ന് മക്കളെ അമ്മ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞ് കൊന്നു

ഭഗല്‍പ്പൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പൂരില്‍ ആണ് സംഭവം. മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മയെ ബന്ധു രക്ഷപ്പെടുത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപൂര്‍വ്വമുള്ള നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

വീട്ടമ്മയും ഭര്‍ത്താവുമായി നിരന്തരം വഴക്കുണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് മദ്യപിച്ചെത്തി ഇവരെ മര്‍ദ്ദിച്ചിരുന്നു. മദ്യലഹരിയിലായ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കണമെന്ന് യുവതി അലറിവിളിച്ചതായും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്നാണ് കുട്ടികളെ സെപ്റ്റിക് ടാങ്കിലെറിഞ്ഞ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

വീട്ടമ്മ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിനിടയില്‍ ബന്ധു ഇവരെ പിടിച്ചു നിര്‍ത്തി ബഹളം വെക്കുകയായിരുന്നു. ഇതോടെ നാട്ടുകാരെത്തി യുവതിയെ രക്ഷപ്പെടുത്തി. എന്നാല്‍ നാട്ടുകാരെത്തുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.