യുപിയില്‍ അഭയകേന്ദ്രത്തിന്റെ മറവില്‍ പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി പീഡിപ്പിച്ചു

ഉത്തര് പ്രദേശില് അഭയകേന്ദ്രത്തിന്റെ മറവില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി പീഡിപ്പിച്ച ദമ്പതികളും മകളും അറസ്റ്റില്. ലക്നൗവില് നിന്ന് 300 കിലോമീറ്റര് അകലെയുള്ള സ്ഥലത്താണ് അഭയ കേന്ദ്രം പ്രവര്ത്തിക്കുന്നത്. നടത്തിപ്പുകാരായ മോഹന് ത്രിപാഠി, ഭാര്യ ഗിരിജ, ഇവരുടെ മകള് എന്നിവരാണ് പോലീസ് പിടിയിലായത്. ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് സുജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിട്ടുണ്ട്. സ്ഥാപനം ലൈസന്സില്ലാതെയാണ് പ്രവര്ത്തിച്ചിരുന്നത്.
 | 

യുപിയില്‍ അഭയകേന്ദ്രത്തിന്റെ മറവില്‍ പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി പീഡിപ്പിച്ചു

ദിയോറിയ: ഉത്തര്‍ പ്രദേശില്‍ അഭയകേന്ദ്രത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി പീഡിപ്പിച്ച ദമ്പതികളും മകളും അറസ്റ്റില്‍. ലക്‌നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് അഭയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നടത്തിപ്പുകാരായ മോഹന്‍ ത്രിപാഠി, ഭാര്യ ഗിരിജ, ഇവരുടെ മകള്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് സുജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

അഭയകേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പ്രദേശവാസികളെ കാര്യങ്ങള്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രാത്രിയാകുമ്പോള്‍ ചിലര്‍ കാറിലെത്തി കടത്തിക്കൊണ്ടുപോവുകയും രാവിലെ തിരിച്ച് കൊണ്ടുവന്നാക്കുകയും ചെയ്യാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ചിലര്‍ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചിരുന്നതായും വിവരങ്ങളുണ്ട്.

2017 വരെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രത്തിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ സഹായങ്ങള്‍ നിലച്ചു. ഇതുമായി ബന്ധപ്പെട്ട് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കോടതി അഭയകേന്ദ്രം അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അത് നടപ്പിലാക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.