പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുകാരന്‍ കസ്റ്റഡിയില്‍

പോലീസ് സ്റ്റേഷനുള്ളില് വെച്ച് യുവതിയെ പോലീസുകാരന് ബലാല്സംഗം ചെയ്തു. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ആരോപണ വിധേയനായ പോലീസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവതിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
 | 

പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുകാരന്‍ കസ്റ്റഡിയില്‍

ദിസ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് യുവതിയെ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ പോലീസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവതിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനായ ബിനോദ് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. പ്രാഥമികാന്വേഷണത്തിന് ശേഷം ബിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം ചെയ്തതായിട്ടാണ് സൂചന.

കുറ്റവാളിയായ പോലീസുകാരന് കടുത്ത ശിക്ഷ നല്‍കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പോലീസുകാരുടെ ഉത്തരവാദിത്വം. സംഭവം അത്യന്തം അപലപനീയമാണ്. പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് മനഃശാസ്ത്ര പരീക്ഷയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.